പ്രമേയത്തില്‍ പ്രത്യേകതകളൊന്നുമില്ലാത്ത സിനിമ. പക്ഷേ, ട്രീറ്റ്‌മെന്റ് വ്യത്യസ്തമാക്കി.ലോകേഷ് കനകരാജ് 'കൈദി'യെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത് മ...